Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extracting

Palakkad

പൂപ്പാറ ഉന്നതിയിൽ കു​രു​മു​ള​കുമ​ണി വേ​ർതി​രി​ക്കു​ന്ന യ​ന്ത്രം വി​ത​ര​ണം ചെ​യ്തു

മു​ത​ല​മ​ട: കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം പൂ​പ്പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ കു​രു​മു​ള​ക് മെ​തി​ക്ക​ൽ യ​ന്ത്രം വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽത​ന്നെ യ​ന്ത്രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പൂ​പ്പാ​റ​യി​ലെ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ.

മു​ന്പ് ഒ​രു​പാ​ട് സ​മ​യ​വും അ​ധ്വാ​ന​വും കു​രു​മു​ള​കുമ​ണി​ക​ൾ തി​രി​യി​ൽ നി​ന്ന് വേ​ർ​തി​രി​ക്കാ​നാ​യി വേ​ണ്ടി​വ​ന്നി​ട​ത്ത് മ​ണി​ക്കൂ​റി​ൽ 500 കി​ലോ​ഗ്രാംവ​രെ കു​രു​മു​ള​കുമ​ണി​ക​ൾ വേ​ർ​തി​രി​ക്കാ​വു​ന്ന യ​ന്ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ​ത്.

വൈ​ദ്യു​തി​യി​ല്ലാ​ത്ത ഊ​രി​ൽ ഇ​ന്ധ​ന​മു​പ​യോ​ഗി​ച്ച് യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തും വ​ള​രെ ന​ല്ല​താ​യി ക​ർ​ഷ​ക​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ടു. യ​ന്ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ത്തുകി​ലോ​യി​ല​ധി​കം പ​ച്ച കു​രു​മു​ള​ക് മ​ണി​ക​ൾ വേ​ർ​തി​രി​ച്ചു വ​ന്ന​പ്പോ​ൾ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ഉ​ന്ന​തിനി​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രും കൈയ​ടി​ച്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ജി​ജി അ​ല​ൻ, ഡോ.​പി.​എ​സ്. ല​ക്ഷ്മി, ഡോ.​എ.​എ​സ്. സ്മി​ജി​ഷ, പ​റ​മ്പി​ക്കു​ളം കൃ​ഷി ഓ​ഫീ​സ​റാ​യ സി. ​അ​ശ്വ​തി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റാ​യ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​മ​ണ്യ​ൻ, പ​റ​മ്പി​ക്കു​ളം ബി​എ​ഫ്ഒ പ്ര​ത്യു​ഷ്, ആ​ർ​എ​ഫ്ഒ രാ​ജേ​ന്ദ്ര​ൻ, എ​സ്എ​ഫ്ഒ പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up